മാലിയിൽ ഭീകരവിരുദ്ധസേനാ ആസ്ഥാനത്ത് ഭീകരാക്രമണം. നിരവധി സൈനികർ കൊല്ലപ്പെട്ടു. മാലിദ്വീപ് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. നിരവധി സൈനികർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ മുൻ പ്രസിഡൻറും മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മുഹമ്മദ് നഷീദ് മത്സരിക്കില്ലെന്ന് അറിയിച്ചു. കടുത്ത നിയമതടസങ്ങൾ മൂലം പിന്മാറുകയാണെന്നാണ് വിശദീകരണം നൽകിയത്. നഷീദ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരപ്രവർത്തന കുറ്റം ചുമത്തപ്പെട്ടതിനാലാണ് നഷീദിന് മത്സരിക്കാൻ കഴിയാത്തത്. ഇതോടെ ഇബ്രാഹിം മുഹമ്മദ് സോലി എം.ഡി.പി പ്രസിഡൻറ് സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 23-നാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.