മഴക്കെടുതി; ഏകോപനത്തിനായി സര്‍ക്കാര്‍ വെബ്സൈറ്റ്

Jaihind News Bureau
Wednesday, August 15, 2018
പേമാരിയുടെ ദുരന്തപ്പെയ്ത്തില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപനത്തിനായി കേരള സർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് ആണ് http://keralarescue.in.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ വെബ്സൈറ്റ്. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയുക, സഹായം അഭ്യർഥിക്കുക,  സംഭാവനകൾ നൽകുക, വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ വെബ്സൈറ്റിലൂടെ ചെയ്യാനാകും.