മഴക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് 25 കോടിയുടെ നഷ്ടം

Jaihind News Bureau
Sunday, July 22, 2018

കാലവർഷക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 25 കോടി. ഇൗ കണക്കുകളിൽ പെടാതെ വരുമാന നഷ്ടവും. വൈദ്യുതി മുടങ്ങിയതു കാരണം ഉണ്ടായ വരുമാന നഷ്ടം കൂടാതെയാണ് ഈ കണക്കുകൾ.

ഇതുവരെ മഴക്കെടുതിയിൽ 25,000 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 250 ട്രാൻസ്‌ഫോർമറുകൾ കേടായി. 3,000 കിലോമീറ്റർ വൈദ്യുതലൈനുകളും തകരാറിലായി. കാറ്റും മഴയും തുടരുന്നത് വൈദ്യുതി ബോർഡിന് ഇപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

വൈദ്യുതി നില പുനഃസ്ഥാപിക്കുന്നതിൽ ഫയർഫോഴ്‌സ്, പോലീസ്, പി.ഡബ്ല്യു.ഡി, എന്നീ വകുപ്പുദ്യോഗസ്ഥരുടെ പൂർണ സഹകരണം ലഭിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.