മലബാര്‍ ഹോം ഫെസ്റ്റുമായി മലബാര്‍ ഡെവലപ്പേഴ്സ്

Jaihind News Bureau
Saturday, June 30, 2018

 

ഭവന നിർമാതാക്കളായ മലബാർ ഡെവലപ്പേഴ്സിന്റെ മലബാർ ഹോം ഫെസ്റ്റിന് തുടക്കമായി. ജൂലൈ 1 മുതൽ 45 ദിവസമാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് സ്വപ്ന ഭവനങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മലബാർ ഹോം ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഏതാനും ദിവസത്തിനകം തന്നെ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പ്രത്യേക ഓഫറുകളാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. വൻ തുക പല ഇനങ്ങളിലായി വിലയിൽ കുറവ് ലഭിക്കും നിശ്ചിത വാടക, ജി.എസ്.ടി ആനുകൂല്യം തുടങ്ങിയ പല ഓഫറുകളും പണി കഴിഞ്ഞ ഫ്ലാറ്റുകൾക്ക് നൽകും.

കേരളത്തിലെ പ്രധാന നഗരങ്ങളിൽ 35 ലക്ഷത്തിൽ ആരംഭിക്കുന്ന വീടുകൾ മുതൽ വില്ലകൾ വരെ മലബാർ ഡെവലപ്പേഴ്സ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. 2 മില്യൺ സ്ക്വയർ ഫീറ്റിലധികം വരുന്നവയാണ് പ്രൊജക്റ്റുകൾ.

ഭവനങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് വിൽപനാനന്തര സേവനം മലബാർ ഗ്രൂപ്പ് ഉറപ്പ് നൽകുന്നുവെന്ന് ചെയർമാൻ എ.പി അഹമ്മദ് വ്യക്തമാക്കി.കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ മലബാർ ഗ്രൂപ്പ് സെയിൽസ് ഹെഡ് അഫ്സൽ ടി.വി, കോർപറേറ്റ് ഹെഡ് യാഷിർ ആദരാജ, ആർക്കിടെക്റ്റ് ഷെറീന അൻവർ, KP നാരായണൻ, കെ.സി ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.