മന്‍മോഹന്‍ സിംഗായി അനുപം ഖേറെത്തുന്നു

Jaihind News Bureau
Friday, June 29, 2018

ബോളിവുഡ് താരം അനുപം ഖേറിൻറെ പുതിയ ചിത്രമാണ് ‘ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ’. സിനിമയിൽ മൻമോഹൻ സിംഗായാണ് അനുപം ഖേർ എത്തുന്നത്. പുതിയതായി സിനിമയിലെ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങൾ പുറത്തെത്തിയിരിക്കുകയാണ്. അനുപം ഖേർ തന്നെയാണ് പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.

മൻമോഹൻ സിംഗിൻറെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിൻറെ, ദ ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഓഫ് മൻമോഹൻ സിംഗ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനിൽ ബോറയാണ് ചിത്രം നിർമിക്കുന്നത്.

ദേശീയ അവാർഡ് ജേതാവ് ഹൻസാൽ മേത്ത തിരക്കഥ നിർവഹിച്ച ചിത്രം വിജയ് രത്നാകർ സംവിധാനം ചെയ്യുന്നു. 2018 ഡിസംബറിൽ സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.