മക്കൾ നീതി മയ്യം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

Jaihind News Bureau
Thursday, July 12, 2018

കമലഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെന്നൈ, ആൽവാർപേട്ടിലെ പാർട്ടി ആസ്ഥാനത്ത് കൊടി ഉയർത്തിയതിനുശേഷം കമലഹാസനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നേരിട്ടുള്ള അഭിമുഖം വഴിയും ജനങ്ങളുടെ അഭിപ്രായത്തെയും ഉൾക്കൊണ്ടു കൊണ്ടാണ് നേതാക്കളെ തെരഞ്ഞെടുത്തതെന്നും കമലഹാസൻ പറഞ്ഞു. നിരവധി പാർട്ടി പ്രവർത്തകരാണ് കമലഹാസനെ കാണാൻ പാർട്ടി ആസ്ഥാനത്ത് എത്തിയത്. തമിഴ്‌നാടിനെ നാല് മേഖലകളായി തിരിച്ചാണ് നേതാക്കളെ തിരഞ്ഞെടുത്തത്.