സാന്ത്വനമായി രാഹുൽ ഗാന്ധി കേരളത്തിൽ; ചെങ്ങന്നൂരിലെ ദുരിതബാധിതരെ കണ്ടു

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ. ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച രാഹുൽ ഗാന്ധി ആലപ്പുഴയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്.

https://youtu.be/E_RH_K-SFfw

രാവിലെ 8.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. 9.30 ഓടെ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി അദ്ദേഹം ചെങ്ങന്നൂരിലേക്ക് തിരിച്ചു. ചെങ്ങന്നൂരിലെ ദുരിതബാധിതരുടെ സങ്കടങ്ങള്‍ കണ്ടറിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആലപ്പുഴയിലെ ദുരിതബാധിത ക്യാമ്പുകള്‍ സന്ദര്‍ശിക്കാനായി തിരിച്ചു. കാമിലോട്ട് കൺവെൻഷൻ സെന്ററിൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു.

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് കെ.പി.സി.സി നിർമിച്ചുനൽകുന്ന ആയിരം വീടുകളിൽ ഇരുപത് വീടുകൾ നിർമിക്കുന്നതിനുള്ള തുക രാഹുൽ ഗാന്ധിക്ക് കൈമാറും. ആലപ്പുഴയിൽ വിശ്രമിക്കുന്ന അദ്ദേഹം 3.30 ഓടെ ഹെലികോപ്റ്ററിൽ ചാലക്കുടിയിലെത്തി ദുരിതബാധിതരെ സന്ദർശിക്കും. തുടർന്ന് റോഡുമാർഗം ആലുവ, പറവൂർ എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിക്കും. അന്ന് രാത്രി കൊച്ചിയിൽ സർക്കാർ ഗസ്റ്റ്ഹൗസിൽ തങ്ങും.

 

29 ന് രാവിലെ എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ എറണാകുളം ഡി.സി.സി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികൾ രാഹുൽ ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട് എത്തുന്ന അദ്ദേഹം അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. 11.30 മുതൽ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. തിരിച്ച് 1.15 നോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.

kerala floodsrahul gandhi
Comments (0)
Add Comment