പ്രളയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍

Jaihind Webdesk
Sunday, August 26, 2018

സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ എം.പി. അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം നടത്തണം. പ്രളയദുരിതം ഇരട്ടിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ കാരണമാണെന്ന് ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് ശശി തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിന് സഹായം നല്‍കാന്‍ ഐക്യരാഷ്ട്രസംഘടന തയാറാണ്. ഇന്ത്യ തയാറാകുമെങ്കില്‍ യു.എന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.