പ്രഭുവിനെ വീണ്ടും അനുകരിച്ച് ജയറാം

Jaihind Webdesk
Saturday, October 14, 2023

ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണ് ഗോസ്റ്റ്. ജയിലർ ചിത്രത്തിന് ശേഷം ശിവരാജ് കുമാറിന്റെ തിയേറ്റർ റിലീസ് ചെയുന്ന ചിത്രമാണ് ഗോസ്റ്റ്. സിനിമയുടെ പാൻ ഇന്ത്യൻ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർക്കു മുന്നിൽ ജയറാം മിമിക്രി കാട്ടിയത്. പൊന്നിയൻ സെൽവന്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രഭുവിനെയും മണിരത്നത്തെയും അനുകരിക്കുന്ന ജയറാമിന്റെ മിമിക്രി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ എന്തെങ്കിലും ഒരു സംഭവം ഈ സിനിമയിൽ ഉണ്ടായോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് പ്രഭുവിനെ ഒരിക്കല്‍ക്കൂടി ജയറാം അനുകരിച്ചത്
ജയറാം മിമിക്രി അവസാനിപ്പിച്ചതും രസകരമായ കമന്‍റോടെ ആയിരുന്നു. ഇത് ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും നാളെ ചെന്നൈയില്‍ ചെല്ലുമ്പോൾ പ്രഭു വിളിച്ച് ചീത്ത പറയുമെന്നും ജയറാം പറഞ്ഞു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നു. ഒക്ടോബർ 19 ന് ഗോസ്റ്റ് തീയേറ്ററുകളിൽ എത്തും.