പ്രതിപക്ഷ പ്രതിഷേധത്തിനിടെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍‌ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കി.നെൽവയൽ നീർത്തട സംഹാര നിയമഭേദഗതിയാണ് പാസാക്കിയതെന്ന് പറഞ്ഞ പ്രതിപക്ഷം  ബിൽ കീറിയെറിഞ്ഞ്  സഭയിൽ നിന്നിറങ്ങിപ്പോയി. പുതിയ ഭേദഗതി മൂലം ഒരിഞ്ച് നെൽവയൽ പോലും നികത്തപ്പെടില്ലെന്ന് റവന്യുമന്ത്രി മറുപടി നൽകി.
പൊതു ആവശ്യത്തിന്റെ മറവിൽ സ്വകാര്യ വ്യക്തികൾക്കും വൻതോതിൽ ഭൂമി നികത്താം. പ്രാദേശിക സമിതികളുടെ അധികാരം ഇല്ലാതാക്കി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. നിയമസഭാ ചരിത്രത്തിലെ കറുത്ത ദിവസവും കരിനിയമവുമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതികൾക്കുള്ള കാലതാമസം ഒഴിവാക്കാനായാണ് പ്രാദേശിക സമിതികൾക്ക് പകരം സംസ്ഥാന സമിതികൾക്ക് അധികാരം നൽകിയത് എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.
സർക്കാർ പദ്ധതികൾക്ക് മാത്രമേ ഇളവാനുവദി ക്കുവെന്നും ഒരിഞ്ചു പോലും നെല്‍വയൽ നികത്തപ്പെടില്ലെന്നും മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി.
ബില്ലിലെ പല വകുപ്പുകളും ഹൈക്കോടതി സ്റ്റേ ചെയ്തത് ആണെന്ന്ന്ന് വി.ടി ബൽറാമും ഭേദഗതി മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് വി.ഡി സതീശനും ക്രമപ്രശ്നം ഉയർത്തി. ഇവ രണ്ടും സ്പീക്കർ തള്ളി.
സി.പി.ഐ യുടെ പത്ത് അംഗങ്ങൾ ഭേദഗതി നിർദേശിച്ചെങ്കിലും ആരും അതിൽ ഉറച്ചു നിന്നില്ല.
നെൽവയൽ തണ്ണീർത്തട നിയമം കൊണ്ടു വന്ന വി.എസ് അച്യുതാനന്ദന്റെ അസാന്നിധ്യത്തിലാണ് ഭേദഗതി പാസാക്കിയത്.
wet landpaddy landniyamasabha
Comments (0)
Add Comment