പൃഥ്വിരാജിന് ‘സാലർ’ ടീമിന്റെ പിറന്നാൾ ആശംസകൾ

Jaihind Webdesk
Monday, October 16, 2023

പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സലാർ ടീം ജന്മദിന സമ്മാനമായി പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കെജിഎഫ് ശേഷം പ്രശാന്ത് നീൽ സംവിധായകൻ ആകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു. ചിത്രം ഡിസംബർ 22ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.