പുര കത്തുമ്പോള്‍ എസ്.ബി.ഐ വാഴ വെട്ടുകയാണ് !

Jaihind Webdesk
Saturday, August 18, 2018

പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നത് ഒരു പഴമൊഴിയാണ്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ നമ്മുടെ എസ്.ബി.ഐ അക്ഷരം പ്രതി ഈ പഴമൊഴി അന്വര്‍ഥമാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നിക്ഷേപിക്കാന്‍ വന്നവരോട് എസ്.ബി.ഐ ചോദിച്ചത് മുഖ്യമന്ത്രിയുടെ പാന്‍ കാര്‍ഡ്!

പ്രളയത്തില്‍ ദുരന്തം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ തങ്ങളാല്‍കഴിയുന്ന സഹായങ്ങള്‍ ദുരിതാശ്വാസനിധിയില്‍ നിക്ഷേപിക്കാനെത്തിയവരോടായിരുന്നു എസ്.ബി.ഐയുടെ ഈ ക്രൂരമായ ചോദ്യം.

നമുക്ക് അനുഭവസ്ഥരുടെ വാക്കുകള്‍ തന്നെ കേള്‍ക്കാം.

മുഖ്യമന്ത്രിയുടെ ഓഫീസിനോട് ഒരു അഭ്യര്‍ഥനയുണ്ട്. എസ്.ബി.ഐയുടെ പല ബ്രാഞ്ചുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാന്‍ വരുന്നവരോട് ഇത്തരം നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. ദുരന്തത്തില്‍ കൈത്താങ്ങാകാന്‍ എത്തുന്നവരോട് ഒന്ന് നന്നായി പെരുമാറാനെങ്കിലും എസ്.ബി.ഐയുടെ ഉന്നതാധികാരികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.