പുതിയ മേക്ക് ഓവറില്‍ വിജയ് സേതുപതി

Jaihind News Bureau
Wednesday, July 18, 2018

പുത്തൻ മേയ്‌ക്കൊവറിലൂടെ ആരാധാകരെ ഞെട്ടിച്ച് തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതി. സീതാകാത്തി എന്ന തന്‍റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് സേതുപതി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ എത്തിയിരിക്കുന്നത്.

കഥാപാത്രത്തിന്‍റെ പൂർത്തീകരണത്തിനായി ഏതറ്റം വരെ പോകാനും തയ്യാറാണ് ഇന്നത്തെ യുവതാരങ്ങൾ. അത്തരമൊരു മേക്ക് ഓവറിലൂടെ ആരാധാകരെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് യുവതാരം വിജയ് സേതുപതി. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയും സംവിധായകൻ ബാലാജി തരിണീധരനും ഒന്നിക്കുന്ന സിനിമ കൂടിയാണ് സീതാകാത്തി.

പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകനും അമേരിക്കയിൽ പോയിരുന്നു. നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂർത്തിയായത്. ഈ മേക്കപ്പ് അഴിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം. വ്യത്യസ്ഥമായ വേഷങ്ങൾ തിരഞ്ഞെടുത്തു ചെയ്യുന്ന വിജയ് സേതുപതി ഇപ്പോൾ തന്നെ ടോളിവുഡിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഓസ്‌കർ ജേതാക്കളായ കെവിൻ ഹാനെ, അലക്‌സ് നോബിൾ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നിൽ. എൺപതുകാരനായിട്ടാണ് ചിത്രത്തിൽ സേതുപതി എത്തുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് അർച്ചനയാണ് നായിക. രമ്യ നമ്പീശൻ, ഗായത്രി, പാർവതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും മറ്റ് പ്രധാന
വേഷങ്ങളിലെത്തുന്നു.