പിറന്നാള്‍ സമ്മാനമായി സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

Jaihind News Bureau
Tuesday, June 19, 2018

കൊ​ച്ചി മെ​ട്രോ​യി​ൽ ഇന്ന് സൗ​ജ​ന്യ​യാ​ത്ര. ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൗ​ജ​ന്യ യാ​ത്ര കൊച്ചി മെട്രോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ ആ​റി​ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ൽ രാ​ത്രി പ​ത്തി​ന് സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മെ​ട്രോ​യി​ൽ സൗ​ജ​ന്യ​ടി​ക്ക​റ്റി​ൽ യാ​ത്ര ചെ​യ്യാം.

ഇന്ന് ഒരു ദിവസത്തേക്കാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. മെ​ട്രോ സ്റ്റേ​ഷ​നി​ലെ​ത്തി ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ​നി​ന്ന് പോ​കേ​ണ്ട സ്ഥ​ല​ത്തേ​ക്ക് ടി​ക്ക​റ്റ് എ​ടു​ക്കുക,  എ​ന്നാ​ൽ പ​ണം ന​ൽ​കേ​ണ്ട​തി​ല്ല. കോ​ണ്‍​കോ​ഴ്സ് ഏ​രി​യ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം തു​റ​ക്കാ​ൻ ടി​ക്ക​റ്റി​ന് പു​റ​ത്തു​ള്ള ക്യൂ ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​നാ​ലാ​ണി​ത്. ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​നി​ലും പ​തി​വു​പോ​ലെ ടി​ക്ക​റ്റ് സ്കാ​ൻ ചെ​യ്ത് പു​റ​ത്തു​ക​ട​ക്ക​ണം. കൊ​ച്ചി വ​ണ്‍ സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്തും ഉ​ള്ളി​ലേ​ക്കു ക​ട​ക്കാം. പ​ക്ഷേ യാ​ത്ര​യു​ടെ പ​ണം കാ​ർ​ഡി​ൽ​നി​ന്ന് ന​ഷ്ട​മാ​കി​ല്ല.

ഒ​രാ​ൾ​ക്ക് എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും പ​രി​ധി​യി​ല്ലാ​തെ ഇന്ന് യാ​ത്ര ചെ​യ്യാം. സ​മ​യം കൂ​ടു​ത​ൽ എ​ടു​ത്ത​തി​ന്‍റെ പേ​രി​ലോ സ്റ്റേ​ഷ​ൻ മാ​റി ഇ​റ​ങ്ങേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ പേ​രി​ലോ പി​ഴ ന​ൽ​കേ​ണ്ടി​വ​രി​ല്ല. സാ​ധാ​ര​ണ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞാ​ണ് ഇ​റ​ങ്ങു​ന്ന​തെ​ങ്കി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ അ​ധി​ക നി​ര​ക്ക് ന​ൽ​ക​ണം. സൗ​ജ​ന്യ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ട്രോ​യി​ൽ തി​ര​ക്കേ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വിവിധ സ്റ്റേഷനുുകളിൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.