പാചക വാതക വില വീണ്ടും കൂടി

Jaihind News Bureau
Sunday, July 1, 2018

 

സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില 2.71 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന്റെ വില 493.55 രൂപയായി.

ഇന്ത്യൻ ഓയിൽ കോർപറേഷനാണ് പുതുക്കിയ വില പുറത്തുവിട്ടത്. എല്ലാ മാസവും ഒന്നാം തീയതികളിലാണ് കമ്പനികൾ പ്രകൃതിവാതക സിലിണ്ടർ വില പുതുക്കി നിശ്ചയിക്കുന്നത്.

രാജ്യാന്തര വിപണിയിലെ വിലവർധനവ് മൂലം ജി.എസ്.ടിയിൽ ഉണ്ടായ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.