പത്ത് വയസ്സുകാരന് നേരെ അമ്മയുടെ ക്രൂരത; അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് മാരകമായി പൊള്ളലേറ്റു

Jaihind News Bureau
Friday, July 27, 2018

കണ്ണൂർ മാതമംഗലം കുറ്റൂരിൽ പത്ത് വയസ്സുകാരനെ അമ്മ മാരകമായി പൊള്ളലേൽപിച്ചു. മാതമംഗലം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് പൊള്ളലേറ്റത്. അമ്മ ചട്ടുകം പഴുപ്പിച്ച് പൊളളൽ ഏൽപിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. അച്ഛൻ മരിച്ച കുട്ടി അമ്മയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. പൊള്ളലേറ്റത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് അമ്മയുടെ പീഡനം പുറം ലോകം അറിയുന്നത്. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പെരിങ്ങോംപോലീസ് അമ്മയുടെ പേരിൽ കേസ്സെടുത്തു.