നീരാളിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

Jaihind News Bureau
Monday, July 2, 2018

ബോളിവുഡ് സംവിധായകൻ അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.
മോഹൻലാലിന് വേണ്ടി എം.ജി.ശ്രീകുമാർ ആലപിച്ച നാടൻ ശൈലിയിലുള്ള ഗാനമാണ് പുറത്തിറക്കിയത്.

സന്തോഷ് വർമയുടെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ശ്യാമപ്രസാദും ശ്രീകുമാറിനൊപ്പം പാടിയിട്ടുണ്ട്. നേരത്തെ മോഹൻലാലും ശ്രേയാ ഘോഷാലും ആദ്യമായി ഒരുമിച്ചാലപിച്ച ഗാനം പുറത്ത് വിട്ടിരുന്നു.

ചിത്രത്തിൽ നാദിയാ മൊയ്തുവാണ് നായിക. സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവതി നായർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

മുംബൈ, മംഗോളിയ, കേരളം, തായ് ലന്‍ഡ്, ബംഗളുരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്സിന്റെ വിശാല സാധ്യതകൾ തേടുന്ന ചിത്രമായിരിക്കും നീരാളി. ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.