നാണംകെട്ട് ഗോസ്വാമി

Jaihind Webdesk
Sunday, August 26, 2018

കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച ചർച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്‌ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറും മാധ്യമ പ്രവർത്തകനുമായ അർണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അർണാബ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്‌ളിക്ക് ടി.വിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല നടക്കുകയാണ്.

കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ചെന്ന് പറയുന്ന 700 കോടിയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് കേരളീയരെ അർണാബ് വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിൽ പ്രതിഷേധിച്ച് മലയാളികൾ റിപ്പബ്‌ളിക് ടി.വിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്ക് താഴെ കമന്റുകൾ ഇടുകയാണ്.

അര്‍ണാബ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക്ക് ടി.വിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുകയാണ്. അതേസമയം റിപബ്ലിക്കിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളെല്ലാം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പെയ്നും തുടങ്ങിക്കഴിഞ്ഞു. അർണബിന്റെ സർട്ടിഫിക്കറ്റ് കേരളത്തിന് വേണ്ടെന്നും ഇയാളോടൊക്കെ ‘ഒ.എം.കെ.വി’ പറയുകയാണെന്നും കമന്റുകളിലുണ്ട്.

അർണാബിന്റെ പരാമർശത്തിനെതിരെ നടൻ അജു വർഗീസും രംഗത്തെത്തി. ‘മോനെ ഗോസ്വാമി നീ തീർന്നു’ എന്നാണ് അജു ഫേസ്ബുക്കിൽ കുറിച്ചത്.