നയന്‍ താരയുടെ കൊളമാവ് കോകിലയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്

Jaihind News Bureau
Friday, June 29, 2018

നയൻതാരയുടെ കൊലമാവ് കോകിലയ്ക്ക് യുഎ സർട്ടിഫിക്കറ്റ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെൻസർ ബോർഡിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. നെൽസൺ ദിലിപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലമാവ് കോകില നയൻതാരയുടെയും കുടുംബത്തെയും കുറിച്ചുള്ളതാണ്. ജൂലൈയിൽ റീലിസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.


അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ കൊലമാവ് കോകിലയില ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം ഇതുവരെ യൂട്യൂബിൽ 29 മില്യൺ ആളുകളാണ് കണ്ടത്.


ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ, യോഗി ബാബു, ജാക്വലിൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.