തോട്ടപ്പള്ളി കരിമണല്‍ ഖനനത്തില്‍ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ; സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ കൗണ്‍സിലിന്‍റെ പ്രമേയം

Jaihind News Bureau
Monday, June 8, 2020

 

തോട്ടപ്പള്ളി കരിമണല്‍ ഖനനത്തില്‍ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ.  സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു . ഖനനം വെള്ളപ്പൊക്കത്തിനെതിരെയെന്നു പറയുമ്പോഴും മണല്‍ നീക്കത്തിന് ഒച്ചിഴയുന്ന വേഗമേയുള്ളുവെന്നും ലക്ഷ്യം വ്യക്തമെന്നും സിപിഐയുടെ വിമര്‍ശനം.

അതേസമയം കുട്ടനാട്ടില്‍ നിന്നും വെള്ളം ഒഴുകി പോകുവാനെന്ന പേരില്‍ തോട്ടപ്പള്ളി പൊഴി മുഖത്ത് കരിമണല്‍ ഖനനവും കടല്‍മണല്‍ ഖനനവും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നൂറ് കണക്കിന് ലോറികളില്‍ രാത്രിയും പകലും ടണ്‍ കണക്കിന് മണലാണ് കടത്തുന്നത്.കുട്ടനാട്ടില്‍ നിന്നും വെള്ളം ഒഴുകണമെങ്കില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കിഴക്ക് വശം 11 കിലോമീറ്റര്‍ നീളത്തില്‍ മഹാപ്രളയത്തില്‍ അടിഞ്ഞുകൂടിയ കിഴക്കന്‍ മണല്‍ നീക്കം ചെയ്യണം.  ജില്ലയിലെ പൊഴികൾ മുറിക്കുമ്പോൾ നീക്കുന്ന മണൽ ജില്ലയിലെ കടലാക്രമണ പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും ജില്ലാ കൗൺസിൽ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.