തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

Jaihind Webdesk
Wednesday, May 3, 2023

ചെന്നൈ : തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഹാസ്യ കഥാപാത്രങ്ങള്‍ അനശ്വരമാക്കിയ താരം തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നാല്‍പ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത മനോബാല 35 വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ എഴുന്നറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ‘ആഗയാ ഗംഗ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. രണ്ടായിരത്തോടെ അഴിനയിക്കുന്ന വേഷങ്ങളും പ്രേക്ഷകപ്രീതി നേടിത്തുടങ്ങി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്‍റെ സുവിശേഷങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് മനോബാല.