ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി; എ.ഡി ജി പി യുടെ മകൾക്ക് താക്കീത്

Jaihind News Bureau
Thursday, July 12, 2018

പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കേസുമായി സഹകരിക്കണമെന്ന് എ.ഡി ജി പി യുടെ മകൾക്ക് ഹൈക്കോടതിയുടെ താക്കീത്. അതേസമയം, എ ഡി ജി പി യുടെ മകൾ നൽകിയ പരാതിയും ഗവാസ്‌കറിന്‍റെ ഹർജിയും ഒരു ബഞ്ച് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്‍റെ അനുമതിക്കായി വിട്ടു. ഈ വിഷയത്തിൽ അനുമതി തേടാൻ ഹൈക്കോടതി രജിസ്ട്രാർക്കാണ് നിർദ്ദേശം .