ട്വിറ്ററില്‍ താരമായി #gobacktrump

Jaihind News Bureau
Monday, February 24, 2020

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വീണ്ടും ട്വിറ്ററില്‍ ട്രെന്‍റിംഗ് ആകുന്നത് ‘ഗോ ബാക്ക്’ വിളികള്‍ തന്നെ. ഗോബാക്ക് ട്രംപ് എന്ന ഹാഷ്ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററില്‍ കുതിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണിത്.

അമേരിക്ക, റഷ്യ, ചൈന തുടങ്ങി പല ലോകരാജ്യങ്ങളിലെയും പ്രമുഖ നേതാക്കള്‍ ഇതിന് മുമ്പും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്നൊന്നുമില്ലാത്ത ആവേശവും ആരവങ്ങളും ഇപ്പോള്‍ ട്രംപിന്‍റെ സന്ദര്‍ശനത്തിന്‍റെ പേരില്‍ നടത്തുന്നതിനെയും ജനങ്ങള്‍ ട്വിറ്ററില്‍ നിശിതമായി വിമർശിക്കുന്നു. ട്രംപിന്‍റെ വരവ് പ്രമാണിച്ച് അഹമ്മദാബാദിലെ ചേരികള്‍ മതില്‍കെട്ടി മറച്ചത് ചൂണ്ടിക്കാട്ടിയും ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. മിനുറ്റില്‍ 55 ലക്ഷം രൂപ വെച്ച് ട്രംപിന് വേണ്ടി ചിലവഴിക്കുന്നത് അനാവശ്യമാണെന്നും ട്രംപിന്‍റെ വരവ് കൊണ്ട് രാജ്യത്തിന് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

കറുത്ത നിയമത്തിനെതിരെ ജനങ്ങള്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടത് ജനങ്ങളെയാണെന്നും, എന്നാല്‍ മോദി ട്രംപിനെ സ്വീകരിക്കാനും കേള്‍ക്കാനുമുള്ള തെരക്കിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അറുപത് വര്‍ഷംകൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്തത് അറുപത് മാസം കൊണ്ട് ‌ചെയ്യുമെന്ന് എപ്പോഴും പറയുന്ന മോഡി ഇപ്പോള്‍ പക്ഷേ അമേരിക്കയ്ക്ക് ഇന്ത്യയിലേക്കുള്ള വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.