ട്രംപ്-കിം ധാരണയില്‍ നിഗൂഢതയെന്ന് റഷ്യ

ട്രംപ്-കിം ധാരണയിൽ നിഗൂഢത നിലനിൽക്കുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി യാബ്കോവ്.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ അതിൽ നിഗൂഢത കാണാൻ കഴിയും. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവ നിരായുധീകരിക്കുന്നതിന് ആവശ്യമായ സഹായം ചെയ്യാൻ തങ്ങൾ സന്നദ്ധരാണെന്നും സെർജി യാബ്‌കോവ് പറഞ്ഞു.

എന്നാൽ ആണവകരാർ യു.എസ് റദ്ദാക്കുമെന്നാണ് കിമ്മിന് ഇറാൻ മുന്നറിയിപ്പു നൽകിയത്. ഇത്തരം ഒരു കരാറിൽ നിന്ന് ഒരാൾ പിൻവലിഞ്ഞതിന്റെ ദുരിതമനുഭവിക്കുകയാണ് തങ്ങളെന്നും ഇറാൻ സർക്കാർ വക്താവ് മുഹമ്മദ് ബഖറും അറിയിച്ചു.

അതേസമയം പുതിയ ബന്ധത്തിന്റെ തുടക്കമാണെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്. ഉച്ചകോടി പുതിയ ചരിത്രം കുറിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും അഭിപ്രായപ്പെട്ടു.

എന്നാൽ യു.എസ്-ഉത്തര കൊറിയ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്തു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സമാധാന നീക്കങ്ങളെ എന്നും ഇന്ത്യ അനുകൂലിച്ചിരുന്നു. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും വേണം പ്രശ്നങ്ങൾ പരിഹരിക്കാനെന്നും ഇന്ത്യ വ്യക്തമാക്കി.

Kim Jong Unsergei ryabkovDonald Trump
Comments (0)
Add Comment