ഗവാസ്‌കർ കേസിൽ സർക്കാർ വിശദീകരണം ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Wednesday, July 4, 2018

എ.ഡി.ജി.പിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ഇന്ന് ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം പരിഗണിക്കും. എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ പരാതിയിലുള്ള എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗവാസ്‌കർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എ.ഡി.ജി.പി യുടെ മകളുടെ മർദനത്തിൽ പരിക്കേറ്റെങ്കിലും പോലീസ് ആദ്യം ഗവാസ്‌കറിന് എതിരെയാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. എന്നാൽ തുടർ അന്വേഷണത്തിൽ എ.ഡി.ജി.പിയുടെ മകളുടെ പരാതി വ്യാജമാണെന്ന് നിരവധി തെളിവുകൾ ലഭിച്ചിരുന്നു.