കോവിഡ് 19 ജാഗ്രതയ്ക്കിടയിലും പരീക്ഷാ നടത്തിപ്പുമായി സർവകലാശാലകൾ; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും

Jaihind News Bureau
Saturday, March 14, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രതയ്ക്കിടയിലും പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയാണ് സർവകലാശാലകൾ. നിലവിൽ കണ്ണൂർ, കാലിക്കറ്റ്,കേരള, എംജി, ആരോഗ്യ സർവകലാശാലകളിലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇവയിൽ കേരള സർവകലാശാല ഡിഗ്രി, പി.ജി പരീക്ഷകൾ നാളെ തുടങ്ങും. തീരുമാനം വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

അതേസമയം കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കേരള സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷാ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍വകലാശാലകളുടെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.