കൊമേഴ്‌സ്യൽ ഡയറി ഫാമിംഗ് ഡിപ്ലോമ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

Jaihind News Bureau
Monday, June 25, 2018

മൃഗസംരക്ഷണ വകുപ്പിന്‍റെ ഗവ. ഹൈടെക് ഡയറി ഫാം, കുരിയോട്ടുമലയും കേരള വെറ്ററിനറി സർവ്വകലാശാലയുടെ എന്‍റർപ്രണർഷിപ്പ് വിഭാഗവുമായി ചേർന്ന് റെഗുലർ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നു.

ആറുമാസം ദൈർഘ്യമുളള കൊമേഴ്‌സ്യൽ ഡയറി ഫാമിംഗ്, കോഴ്‌സ് ഫീസ് 10,000/-രൂപ. അപേക്ഷാ ഫോറം 100 രൂപയ്ക്ക് നേരിട്ടോ, 150 രൂപയ്ക്ക് തപാൽ മാർഗ്ഗമോ ലഭിക്കും. അപേക്ഷ സൂപ്രണ്ട്, ഗവ. ഹൈടെക് ഡയറി ഫാം, കുരിയോട്ടുമല, എലിക്കാട്ടൂർ പി.ഒ, പുനലൂർ, പിൻ. 689696 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31.07.2018. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി 0475- 2227485, 9447218074, 9645242375 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.