കേന്ദ്രസർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കും

Jaihind News Bureau
Saturday, August 4, 2018

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേര്‍ന്നു. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതിയും, ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു. കേന്ദ്രസർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കും. കർഷക വിരുദ്ധ നിലപാടിനെതിരെ ആഗസ്റ്റ് 13 ന് കോൺഗ്രസ് രാജ്യ വ്യാപക പ്രതിഷേധദിനം ആചരിക്കും. കർഷക റാലിയിൽ പങ്കെടുക്കാൻ 13 ന് രാഹുൽഗാന്ധി കർണാടകയിലെത്തും.