കാലവർഷം കനത്ത നാശം വിതച്ചു 13 ജീവനുകൾ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സന്ദർശനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും സംസ്കാര ചടങ്ങുകളിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു.
പ്രതികൂല കാലാവസ്ഥയും ദുർഘട പാതയും പിന്നിട്ടാണ് ഉമ്മൻ ചാണ്ടി മണ്ണിടിഞ്ഞ് രണ്ടു പേർ മരിച്ച അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെത്തിയത്. ഉമ്മൻ ചാണ്ടി എത്തുന്നതിന് അര മണിക്കൂർ മുമ്പ് മണ്ണിടിഞ്ഞ് ഇവിടേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
https://www.youtube.com/watch?v=7ORPV640P6I
ജെ.സി.ബി.വിളിച്ച് മണ്ണുമാറ്റുന്നതിനിടയിൽ ഉമ്മൻ ചാണ്ടി ഇറങ്ങി നടന്നു. വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച മോഹനന്റെയും ശോഭയുടെയും സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരുടെ പരാതി കേട്ടു .ദുരിതബാധിതർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഒരു കടുംബത്തിലെ അഞ്ചു പേർ മരണപ്പെട്ട് ജീവിച്ചിരിക്കുന്ന പുതിയ കുന്നേൽ ഹസൻകുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചു.
അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ഭുരിതാശ്വാസ ക്യാമ്പിലും സന്ദർശനം നടത്തി. ഉരുൾപൊട്ടലിൽ മൂന്നു പേരെ കാണാതായതിൽ തിരച്ചിലിൽ കണ്ടെത്തിയ മുരിക്കാശ്ശേരി കരിമ്പനപ്പടിയിൽ മീനാക്ഷിയുടെ വീട്ടിലെത്തി മരുമകനും ഇടുക്കിഡി.സി.സി. സെക്രട്ടറിയുമായ വിജയകുമാറിനെ കണ്ടതിനു ശേഷം ചിന്നാർ നിരപ്പിൽ മണ്ണിടിഞ്ഞ് വീണ് മരിച്ചു ഏലിയാസിന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തതിന് ശേഷമാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.