കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി

ഭുരഭിമാനക്കൊലയ്ക്ക് സാധ്യതയെന്നും ജീവന് ഭീഷണി ഉണ്ട് എന്നും കാണിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കമിതാക്കൾക്ക് ഒരു മിച്ച് ജീവിക്കുവാൻ കോടതിയുടെ അനുമതി. ഇ രുവരെയും പോലീസാണ് ഇടുക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

പ്രണയത്തിലായിരുന്ന ചിലവ് സ്വദേശിയായ പെൺകുട്ടിയുമായി തൊടുപുഴ കോടിക്കുളം സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം നാട് വിട്ടിരുന്നു. വിവാഹിതരാകാനായി പാലക്കാട് ജില്ലയിലെ ബന്ധു വീട്ടിലെത്തിയിരുന്നു. ബന്ധു ഇരുവരുടെയും സമീപത്തെ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. സ്റ്റേഷനിലിരുന്നാണ് യുവാവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.

https://www.youtube.com/watch?v=0oksoB5C9gE

തന്നെ രക്ഷിക്കണമെന്നും ഗുണ്ടകൾ തന്റെ വീട് വളഞ്ഞിരിക്കുകയാണെന്നും ജീവിക്കാൻ അനുവദിക്കണമെന്നും ഇല്ലങ്കിൽ അവർ തന്നെ കൊല്ലുമെന്നും കെവിന്റെ അവസ്ഥയാകും തനിക്കെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ പൊലീസ് സംഭവത്തിലിടപെട്ടു. തുടര്‍ന്ന് ഇവരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്ന കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ ബന്ധുക്കൾ എത്തിയത് നാടകീയമായ രംഗം സൃഷ്ടിച്ചു.

ഇരുവരെയും പൊലീസ് സുരക്ഷയിൽ ഇടുക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇന്ന് അവധിയായതിനാൽ ന്യായാധിപന്റെ വീട്ടിലായിരുന്നു ഹാജരാക്കിയത്. ഇരുവരെയും ഒരുമിച്ച് ജീവിക്കുവാൻ കോടതി അനുവദിക്കുകയായിരുന്നു. എങ്കിലും ഭീഷണി നിലനിൽക്കുന്നതായും ഭയം ഉള്ളതായും യുവാവ് പറയുന്നുണ്ട്

facebook loverstodupuzha
Comments (0)
Add Comment