കനത്ത സമ്മര്‍ദ്ദം; മർദ്ദനമേറ്റ അനന്തകൃഷ്ണനും മാതാവും ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി

Jaihind News Bureau
Sunday, June 24, 2018

കൊല്ലം അഞ്ചലിൽ യുവാവിനെയും മാതാവിനെയും പത്തനാപുരം എം എൽ എ കെ.ബി ഗണേഷ് കുമാർ നടുറോഡിൽ മർദ്ദിച്ച കേസ് ഒത്തുതീർപ്പിലേക്ക്. ഗണേഷ് കുമാറിന് വേണ്ടി സമുദായതലത്തിലും കുടുംബത്തിലുമുണ്ടായ സമ്മർദ്ദത്തിന് വഴങ്ങിയാണ് മർദ്ദനമേറ്റ അനന്തകൃഷ്ണനും മാതാവ് ഷീനയും ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങിയിരിക്കുന്നത്.