ഐ.ഡി.ബി.ഐ. ബാങ്ക് ഓഹരി വില്‍പനയ്ക്ക്

ഐ.ഡി.ബി.ഐ. ബാങ്കിലെ ഓഹരി എൽ.ഐ.സി. ഉൾപ്പെടെയുള്ള നിക്ഷേപക സ്ഥാപനങ്ങൾക്ക് വിൽക്കാൻ സർക്കാർ ഒരുങ്ങുന്നു. അടുത്ത മാസത്തോടെ തന്നെ ഓഹരി വിൽപ്പനയുണ്ടാകുമെന്ന് ബിസിനസ് വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഐ.ഡി.ബി.ഐ. ബാങ്കിൽ കേന്ദ്ര സർക്കാരിന് 81 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. ഇത് 50 ശതമാനത്തിന് താഴെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകളുടെ കൂട്ടത്തിൽ കിട്ടാക്കടത്തിന്റെ അനുപാതം ഏറ്റവും കൂടുതലുള്ളത് ഐ.ഡി.ബി.ഐക്കാണ്. ബാങ്കിലെ ഓഹരിപങ്കാളിത്തം കുറയ്ക്കാൻ രണ്ടു വർഷമായി കേന്ദ്രം ശ്രമിക്കുന്നുമുണ്ട്.

പ്രതിസന്ധിയിൽ നിന്ന് ബാങ്കിനെ കരകയറ്റാനായി കഴിഞ്ഞ വർഷം എം.കെ. ജെയിനിനെ എം.ഡിയായി നിയമിച്ചിരുന്നു. എന്നാൽ, അദ്ദേഹം ഈയിടെ റിസർവ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണറായി ചുമതലയേറ്റു. എസ്.ബി.ഐയുടെ മാനേജിങ് ഡയറക്ടർ ബി. ശ്രീറാമിന് ഐ.ഡി.ബി.ഐ. ബാങ്കിന്‍റെ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ചുതല ഏറ്റെടുത്തിട്ടില്ല.

IDBI Bank
Comments (0)
Add Comment