എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

Sunday, January 5, 2025

കൊച്ചി: എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഫാത്തിമത് ഷഹാനയാണ് ചാലക്ക എസ്എന്‍ഐഎംഎസ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. ഏഴാം നിലയില്‍ നിന്ന് കാല്‍ തെറ്റി വീണതാണെന്നാണ് നിഗമനം. ഇവിടത്തെ കോറിഡോറിന്റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.