ഇന്ത്യന്‍ ടെക് മേഖലയ്ക്ക് അഭിമാനമായി രാജയുടെ കാല്‍സി 3 കാല്‍ക്കുലേറ്റര്‍

Calzy 3 Calculator App

ആപ്പിളിന്റെ ഈ വർഷത്തെ ഡിസൈൻ അവാർഡ് ഇന്ത്യക്കാരന്. വിജയരാമന്റെ ‘കാൽസി 3’ എന്ന കാൽക്കുലേറ്റര്‍ ആപ്പിനാണ് അവാർഡ് ലഭിച്ചത്. ഇന്ത്യൻ ടെക്‌നോളജി മേഖലയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് രാജാ വിജയരാമൻ എന്ന തമിഴ്‌നാട്ടുകാരൻ.

വാപ്പിൾ സ്റ്റഫ് എന്ന സ്വന്തം സ്ഥാപനത്തിന്റെ പേരിലാണ് രാജ ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. പുതുമയുള്ള നിരവധി ഫീച്ചറുകളുള്ള ‘കാൽസി 3’ ആപ്പ് ആരെയും ആകർഷിക്കുന്ന തരത്തിലാണ് രാജ രൂപകൽപന ചെയ്തിരിക്കുന്നത്.

രാജാ വിജയരാമൻ

ഡ്രാഗ് ആന്റ് ഡ്രോപ്പ് ഫീച്ചറാണ് കാൽസി 3 ആപ്പിന്റെ പ്രധാന സവിശേഷത. കണക്ക് കൂട്ടി കിട്ടുന്ന ഉത്തരങ്ങൾ ലോംഗ് പ്രസ് ചെയ്ത് മുകളിലേക്ക് നീക്കി ബുക്ക്മാർക്ക് ചെയ്തുവെക്കാനും, പിന്നീട് ആ അക്കങ്ങൾ ഡ്രാഗ് ചെയ്ത് വീണ്ടും ഗണിതക്രിയകൾ ചെയ്യാനും കാൽസിയിൽ സാധിക്കും. ഒപ്പംതന്നെ ചെയ്ത ഗണിത ക്രിയകൾ എന്തെല്ലാമെന്ന് കാണാനുള്ള എക്സ്പ്രഷൻ വ്യൂ, സയന്റിഫിക് കാൽക്കുലേറ്റർ എന്നീ സംവിധാനങ്ങളും കാൽസി 3 കാൽക്കുലേറ്ററിനുണ്ട്.

159 രൂപ വിലയുള്ള  കാൽസി 3 ആപ്ലിക്കേഷൻ ഐഓഎസ് പതിപ്പിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. 2014 ലാണ് രാജാ വിജയരാമൻ ആദ്യമായി ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. അതിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

AppleRaja VijayaramanCalzy 3 App
Comments (0)
Add Comment