ആതിരയെ കണ്ടെത്തി, ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്നും

Jaihind News Bureau
Monday, August 6, 2018

മലപ്പുറം എടരിക്കോട് നിന്നും കാണാതായ ആതിരയെ കണ്ടെത്തി. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ജൂൺ 27നായിരുന്നു ആതിര കമ്പ്യൂട്ടർ പഠനത്തിനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്നാണ് കുട്ടിയെ കാണാതായത്.ഇതിനിടെ കോട്ടക്കൽ ചങ്കുവെട്ടിയിരെ നിരീക്ഷണ ക്യാമറയിൽ നിന്നും ആതിര നടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. തുടർ അന്വേഷണത്തിൽ ഗുരുവായൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ ആതിര വന്നു പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ പിന്നീട് കുട്ടിയെ കുറിച്ച് യാതൊരു വിവരവും അന്വേഷണസംഘത്തിന് ലഭിച്ചില്ല. കോട്ടക്കൽ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിയെ കണ്ടെത്താതിനെതിരെ ബന്ധുക്കളും രംഗത്തെത്തി. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

ഇതിനിടെയാണ് തൃശ്ശൂരിൽ നിന്നും കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും ഫോട്ടോയും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ആതിരയെ കണ്ടെത്തിയതെന്നാണ് സൂചന. തൃശ്ശൂരിലെ വനിതാ സെല്ലിൽ നിന്നും കുട്ടിയെ കൂടുതൽ മൊഴിയെടുക്കാനായി കോട്ടക്കൽ സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആതിരയെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും.

teevandi enkile ennodu para