അഭിമന്യു കൊലപാതകം; മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

Jaihind News Bureau
Sunday, July 15, 2018

മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. ആലുവ സ്വദേശിയായ ക്യാംപസ് ഫ്രണ്ട് നേതാവ് ആദിൽ ആണ് പിടിയിലായത്.

ആദിലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അന്വേഷണ സംഘത്തോട് സമ്മതിച്ചു.