അഭിമന്യു കൊലക്കേസില്‍ കൈവെട്ട് കേസിലെ പ്രതിക്ക് ബന്ധമെന്ന് സര്‍ക്കാര്‍

Jaihind News Bureau
Tuesday, July 17, 2018

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതിക്ക് പങ്കുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്‍റെ ഗൂഢാലോചനയിൽ പങ്കുള്ളതായി സർക്കാർ അറിയിച്ചത്.