സ്‌കൂള്‍ കായികമേളയുടെ മാര്‍ച്ച് പാസ്റ്റില്‍ നിന്ന് വിട്ടുനിന്ന് കോഴിക്കോട്; നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Wednesday, October 18, 2023


സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മാര്‍ച്ച് പാസ്റ്റില്‍ നിന്ന് വിട്ടുനിന്ന് കോഴിക്കോട് ജില്ല. കായികതാരങ്ങള്‍ക്ക് ക്ഷീണമായതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. നടപടിയെടുക്കുമെന്ന് ഉപവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. കായിക താരങ്ങള്‍ക്ക് ക്ഷീണം ആണെന്നും അതിനാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നുമാണ് ജില്ലയുടെ ചുമതലയുള്ള ഉപജില്ല സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തരല്ല ഉപവിദ്യാഭ്യാസ വകുപ്പ്. വീഴ്ച വരുത്തിയവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാനാണ് നീക്കം. വിശദീകരണം ചോദിച്ച ശേഷമാകും നടപടി.