ന്യൂഡല്‍ഹി: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. അതേസമയം ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം മുന്നിലെത്തിയിരിക്കുകയാണ്. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിലേക്ക് പോയി. തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്.