
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ആശങ്കാജനകമായ സാഹചര്യത്തെ കുറിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഇതൊരു സാമൂഹ്യ വിപത്ത് എന്നതിനോടൊപ്പം ഇതിന്റെ രാഷ്ട്രീയകാരണങ്ങള്‍ കൂടിയാണ് രമേശ് ചെന്നിത്തലയുടെ വിഷയാവതരണത്തിലുണ്ടായിരുന്നത്. ഇതിലൂടെ പ്രതിപക്ഷം സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ കടന്നാക്രമിച്ചു. സിപിഎമ്മിന്റെ കുട്ടിപ്പടയായ എസ് എഫ്‌ഐയുടെ പങ്കും ഇതിലൂടെ തുറന്നു കാട്ടപ്പെട്ടു. ഇതില്‍ വിറളി പൂണ്ടാണ് ഇല്ലാത്ത ഒരു കാരണവുമായി മുഖ്യമന്ത്രി വിഷയാവതരണത്തിനിടെ എന്നെ മുഖ്യമന്ത്രീ …. എന്ന് ഇടയ്ക്കിടെ വിളിക്കുന്നു എന്ന പരാതിയുമാി എഴുന്നേറ്റത്. ഇത് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴി തുറന്നു. സമീപകാലത്തെ അക്രമ അരാജകത്വ സംഭവങ്ങളും കണക്കുകളും നിരത്തി രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ തുറന്നുകാട്ടിയതിനെ മുഖ്യമന്ത്രി ക്ഷുഭിതനായതാണ് സഭയില്‍ നേരിട്ടത്.
മിസ്റ്റര്‍ മുഖ്യമന്ത്രീ എന്ന് ആദ്യമായി കേള്‍ക്കും പോലെയായിരുന്നു പിണറായി വിജയന്റെ ഇന്നത്തെ പ്രതികരണം. ഇടയ്ക്കിടെ ഇങ്ങനെ വിളിക്കേണ്ടതില്ല അല്ലെങ്കില്‍ അങ്ങനെ ഇടയ്ക്കിടയ്ക്കു വിളിക്കുന്നതില്‍ അപ്രിയം ഉണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മിസ്റ്റര്‍ മുഖ്യമന്ത്രീ എന്ന് വിളിക്കുമ്പോഴൊക്കെ താന്‍ എഴുന്നേറ്റു മറുപടി പറയണം എന്നാണോ ഉദ്ദേശിക്കുന്നത് എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
ആഭ്യന്തര വകുപ്പ് കൈവശം വച്ചിരിക്കുന്നത് മുഖ്യമന്ത്രിയായതിനാല്‍ ഞങ്ങള്‍ കുറ്റപ്പെടുത്തി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരും മുഖ്യമന്ത്രിയും നിര്‍ദ്ദേശിക്കുന്നതുപോലെ പ്രസംഗിക്കാനല്ല പ്രതിപക്ഷം സഭയില്‍ വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശന്‍ പറഞ്ഞു. പിണറായിയുടെ പഴയ കുപ്രസിദ്ധ പ്രയോഗമായ എടോ ഗോപാലകൃഷ്ണാ എന്ന രീതിയില്‍ അല്ലല്ലോ മിസ്റ്റര്‍ മുഖ്യമന്ത്രീ എന്നല്ലേ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത് അണ്‍പാര്‍ലമെന്ററിയല്ലല്ലോ എന്നു് രമേശ് ചെന്നിത്തലയും തിരിച്ചടിച്ചു. താനെന്ത് പ്രസംഗിക്കണം എന്ന് മുഖ്യമന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട് പാടുകയല്ല തങ്ങളുടെ പണിയെന്ന് റോജി എം ജോണും ചൂണ്ടിക്കാട്ടി. ലഹരി എന്ന ഗുരുതര സാമൂഹ്യവിപത്തിനെതിരെയുള്ള ചര്‍ച്ച വലിയ വാദപ്രതിവാദത്തിനാണ് സഭയില്‍ കളമൊരുക്കിയത്.
ലഹരി മാഫിയയെ അടിച്ചമര്‍ത്തുന്നതില്‍മുഖ്യമന്ത്രിയും സര്‍ക്കാരും തികഞ്ഞ പരാജയമെന്ന് പ്രതിപക്ഷം.സമീപ ദിവസത്തെ ക്രൂര കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം ഒഴിവാക്കി ലഹരി വ്യാപനവും അക്രമവും തടയുന്നതിന് പ്ലാന്‍ ഓഫ് ആക്ഷന്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്. വിഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളം ലഹരി മാഫിയയുടെ കൈകളില്‍ അമരുമ്പോള്‍ അവരെ അമര്‍ച്ച ചെയ്യാതെ പുതിയ മദ്യ ശാലകള്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെന്ന് അടിയന്തര പ്രമേയം സഭയില വതരിപ്പിച്ച രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലഹരിയും റാഗിങ്ങും ക്യാമ്പസുകളില്‍ അരാജകത്വം വിതയ്ക്കുകയാണെന്നുംഎസ്എഫ്‌ഐ എന്ന പ്രസ്ഥാനമാണ് റാഗിംഗിന് പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സമീപകാല സംഭവങ്ങളും കണക്കുകളും നിരത്തിയാണ് രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ തുറന്നുകാട്ടിയത്.
ലഹരി മാഫിയ കുഞ്ഞുങ്ങളെ പിടികൂടി അവരുടെ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുകയാണെന്നും ലഹരി മരുന്ന് വ്യാപനം ഒരുകാലത്തും ഇല്ലാത്ത നിലയില്‍ കേരളതില്‍ വര്‍ദ്ധിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ലഹരി സംഘങ്ങള്‍ക്കും അക്രമികള്‍ക്കും നല്‍കുന്ന രാഷ്ട്രീയ സംരക്ഷണത്തെ വിമര്‍ശിച്ച പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി നവ കേരള സദസ് വേളയില്‍ നടത്തിയ ജീവന്‍ രക്ഷാപരാമര്‍ശത്തെയും വീണ്ടും കടന്നാക്രമിച്ചു. സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം ഒഴിവാക്കി ലഹരി വ്യാപനവും അക്രമവും തടയുന്നതിന് പ്ലാന്‍ ഓഫ് ആക്ഷന്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ലഹരി മാഫിയയെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തികഞ്ഞ പരാജയത്തെ ഉദാഹരണങ്ങളും കണക്കുകളും നിരത്തി എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളും വിമര്‍ശിച്ചു. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി രക്തസാക്ഷിത്വ പാരമ്പര്യം ചൂണ്ടിക്കാട്ടി എസ്എഫ്‌ഐയെ വീണ്ടും ന്യായീകരിച്ചു.
പഴയ കണക്കുകള്‍ നിരത്തി സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരെ സ്വീകരിച്ച നടപടികളെ ന്യായീകരിച്ച മുഖ്യമന്ത്രി ലഹരി മാഫിയെ അടിച്ചമര്‍ത്തുവാന്‍ കൂട്ടായ പ്രയത്‌നം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ സങ്കീര്‍ണമായ ഈ സാമൂഹ്യവിപത്തില്‍ ക്രിയാത്മകമായ നടപടിനിര്‍ദ്ദേശങ്ങള്‍ ഒന്നും മുന്നോട്ടുവയ്ക്കാതെ യാണ്
മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.