ബിഹാറിൽ വികാസ്ശീൽ സ്വരാജ് പാർട്ടി കോൺഗ്രസിൽ ലയിച്ചു

Jaihind Webdesk
Tuesday, April 16, 2024

 

ന്യൂഡല്‍ഹി: ബിഹാറിൽ വികാസ്ശീൽ സ്വരാജ് പാർട്ടിയുടെ നേതാവ് പ്രേം ചൗധരി തന്‍റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ലയനം.  പ്രേംകുമാർ ചൗധരിക്കൊപ്പം പ്രശസ്ത നേത്രരോഗ വിദഗ്ധൻ മനീഷ് കുമാർ യാദവും കോൺഗ്രസിൽ ചേർന്നു. ബിഹാർ കോൺഗ്രസ് ഇൻചാർജ് മോഹൻ പ്രകാശ്, പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരു നേതാക്കളും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.