കളമശേരി സ്ഫോടനം : ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശി ഡൊമിനിക് ; പോലീസിൽ കീഴടങ്ങി

Sunday, October 29, 2023

തൃശൂർ: കളമശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബുവച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങി. കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിനാണ് കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യംചെയ്യുന്നു. ഏതാനും സൂചനകളും നല്‍കിയതായി ഇന്റലിജൻസ് എ ഡിജിപി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. യഹോവയുടെ സാക്ഷി അംഗമാണ് ഡൊമിനിക് എന്നും എഡിജിപി. ഒരു ബൈക്കിലാണ് ഡ‍ൊമിനിക് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഡൊമിനിക് മാര്‍ട്ടിനെ അറിയില്ലെന്ന് യഹോവയുടെ സാക്ഷി സഭ പിആര്‍ഒ. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍. യഹോവയുടെ സാക്ഷിയു‌ടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതിനാലാണ് സ്ഫോടനം നടത്തിയതെന്ന് ആവകാശവാദം