കരിപ്പൂരില്‍ നിന്ന് വലിയ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതില്‍ തീരുമാനം ഉടന്‍

Jaihind News Bureau
Tuesday, July 31, 2018

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാംഭിക്കുന്നത് സംബന്ധിച്ച് ഉടനടി തീരുമാനം ഉണ്ടാകും. കേന്ദ്ര വ്യോമയായന മന്ത്രി സുരേഷ് പ്രഭു കോഴിക്കോട് എം.പി എം.കെ രാഘവനെ ഇക്കാര്യം അറിയിച്ചു.

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംഭിക്കുന്നതിനുള്ള നിര്‍ദേശം എയര്‍പോര്‍ട്ട് അതോററ്റിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ് രേഖാമൂലം എം.പിയെ അറിച്ചു.

https://www.youtube.com/watch?v=kPd2qpJUGwI

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംഭിക്കണം, ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കണം എന്നീ ആവശങ്ങള്‍ ഉന്നയിച്ച് എം.കെ രാഘവന്‍ എം.പി  24 മണിക്കൂര്‍ നിരാഹരസമരം നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, പി.വി അബ്ദുള്‍ വഹാബ്, എം.കെ രാഘവന്‍ എന്നീ എം.പിമാര്‍ കേന്ദ്ര മന്ത്രി, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.