ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ച ബാബാ ഗുർമീതിന് സെഡ് പ്ലസ് സുരക്ഷ നല്‍കി ഹരിയാന സർക്കാർ

Jaihind Webdesk
Wednesday, February 23, 2022

ചണ്ഡിഗഡ് : ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ്ങിന് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി ഹരിയാന സർക്കാർ. ഈ മാസം 7 നാണ് ഹരിയാന ജയിലിൽനിന്ന് ഗുർമീത് 3 ആഴ്ചത്തെ പരോളിലിറങ്ങിയത്. കഠിനതടവുകാരുടെ പട്ടികയിൽ ബാബാ ഗുർമീത് ഉൾപ്പെടുന്നില്ലെന്നും ഖലിസ്ഥാൻവാദികളിൽനിന്ന് ജീവനു ഭീഷണിയുള്ളതിനാലാണ് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതെന്നുമാണ് ബിജെപി സർക്കാരിന്‍റെ വാദം.

ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീതിന് ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.