‘യുവ ഉഡാന്‍ യോജന’: യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ കോണ്‍ഗ്രസിന്‍റെ ഉജ്ജ്വല പദ്ധതി

Jaihind Webdesk
Sunday, January 12, 2025

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുവജനങ്ങളെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി രംഗത്തെത്തി. ‘യുവ ഉഡാന്‍ യോജന’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം 8,500 ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ പദ്ധതി തൊഴില്‍രഹിതരായ യുവാക്കള്‍ക്കുള്ള സാമ്പത്തിക സഹായം മാത്രമല്ലെന്നും അവര്‍ പരിശീലിച്ച വ്യവസായത്തിലെ തൊഴിലുകളില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാസമ്പന്നരും എന്നാല്‍ 1 വര്‍ഷത്തേക്ക് തൊഴില്‍രഹിതരുമായവരെയാണ് പരിഗണിക്കുക.

പ്യാരി ദീദി യോജനയ്ക്ക് കീഴില്‍ യോഗ്യരായ സ്ത്രീകള്‍ക്ക് 2,500 രൂപ പ്രതിമാസ സഹായവും ഡല്‍ഹി നിവാസികള്‍ക്കായി ജീവന്‍് രക്ഷാ യോജന വഴി 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്.