ദുബായ് : ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ വ്യവസായി എം എ യൂസഫലി അബുദാബിയില്‍ അനുശോചിച്ചു. പ്രഗല്ഭനായ ഒരു ഭരണാധികാരി, നയതന്ത്രജ്ഞന്, സാമ്പത്തിക വിദഗ്ധന്‍, മനുഷ്യസ്നേഹി അതിലുപരി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നു അദേഹത്തിന്റേതെന്ന് യൂസഫലി അനുസ്മരിച്ചു.
അദ്ദേഹവുമായി എക്കാലത്തും വളരെ അടുത്ത സ്നേഹബന്ധമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ധനകാര്യ മന്ത്രിയായിരുന്ന കാലം മുതല്‍ രാഷ്ട്രപതിയാകുന്നതു വരെ വിവിധ അവസരങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്തുവാന്‍ സാധിച്ചു. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വേര്‍പാട് ഇന്ത്യന്‍ രാഷ്ട്രീയ-നയതന്ത്ര ലോകത്തെ നികത്താനാവത്ത തീരാനഷ്ടമാണെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയാണെന്നും യൂസഫലി എം എ പറഞ്ഞു.