വൈ.എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നു; ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും സ്വീകരിച്ചു

Jaihind Webdesk
Thursday, January 4, 2024

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു ചടങ്ങ് നടന്നത്.  മല്ലികാര്‍ജുന്‍ ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ശര്‍മിളയെ സ്വീകരിച്ചത്. തന്‍റെ പാര്‍ട്ടിയായ വൈ.എസ്.ആർ.ടി.പി കോൺഗ്രസിൽ പൂര്‍ണമായും ലയിച്ചതായി ശര്‍മിള പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് തന്‍റെ പിതാവായ വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെ വലിയൊരു സ്വപ്നമായിരുന്നു. അത് സംഭവിക്കുക തന്നെ ചെയ്യും. അതിന് വേണ്ടി താനും തന്‍റെ പാര്‍ട്ടിയും പരിശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് ശർമിള പറഞ്ഞു.