പോലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച ദൃശ്യങ്ങള്‍ പങ്കുവെച്ചു; യുവാവിന് ജാമ്യത്തിലിറങ്ങിയ പ്രതികളുടെ മർദ്ദനം

Jaihind Webdesk
Monday, November 6, 2023

 

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതലായ ജെസിബി മോഷ്ടിച്ച കേസിലെ പ്രതികള്‍ മർദ്ദിച്ചെന്ന് യുവാവിന്‍റെ പരാതി. തൊണ്ടിമുതല്‍ കടത്തിയ വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്തതിനാണ് മർദ്ദിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. കൂമ്പാറ സ്വദേശി കെ.പി. ഫൈസലിനാണ് ഇന്നലെ രാത്രി മർദ്ദനമേറ്റത്. ജാമ്യത്തിൽ ഇറങ്ങിയ പ്രതികളായ ജെസിബി ഉടമയുടെ മകൻ മാർട്ടിൻ, മറ്റൊരു പ്രതിയായ ജയേഷ് എന്നിവരാണ് യുവാവിനെ മർദിച്ചത്. പ്രതിയായ ജയേഷ് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ യുവാവിനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.