രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് യുവാക്കളുടെ വെല്ലുവിളി; ഡ്രൈവറെ കയ്യേറ്റം ചെയ്തു, പോലീസില്‍ പരാതി

Friday, July 12, 2024

 

ആലപ്പുഴ: രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് കുറുകെ വാഹനം നിർത്തി യുവാക്കളുടെ വെല്ലുവിളി. താമരക്കുളം വയ്യാങ്കരയിലാണ് സംഭവം. ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലന്‍സിന്‍റെ യാത്ര തടസപ്പെടുത്തുന്ന വിധത്തില്‍ വാഹനമോടിക്കുകയും തടസം സൃഷ്ടിക്കുകയും ചെയ്തത്.

രോഗിയുമായി പോയ ആംബുലൻസിന് സൈഡ് കൊടുക്കാതെ ഇവർ കിലോമീറ്ററുകളോളം വാഹനം ഓടിച്ച് അഭ്യാസ പ്രകടനം നടത്തി. പിന്നീട് ആംബുലൻസിന് മുന്നിൽ വാഹനം വട്ടമിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ആംബുലൻസ് ഡ്രൈവർ വിഷ്ണു നൂറനാട് പോലീസിൽ പരാതി നൽകി.