മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; പോലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍

Jaihind Webdesk
Tuesday, March 12, 2024

 

മലപ്പുറം: പന്തല്ലൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മലപ്പുറം പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ( 36 ) ആണ് മരിച്ചത്. പോലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

പാണ്ടിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത വ്യക്തിയാണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണതിനെ തുടർന്ന് മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.